22
Jan 2023
Thu
22 Jan 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: ജില്ലയില്‍ ഒറ്റദിവസം കാണാതായത് നാലുപെണ്‍കുട്ടികളടക്കം ആറു വിദ്യാര്‍ഥികളെ. കാണാതായ നാല് പെണ്‍കുട്ടികളില്‍ ഒരാളേക്കുടി കണ്ടെത്തി. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നാണ് നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് കുട്ടികളെ കഴിഞ്ഞ ദിവസം മുതല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. രണ്ട് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും ഇന്നലെ വൈകുന്നേരം കണ്ടെത്തിയിരുന്നു. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. ഈ കുട്ടിക്കായുള്ള തിരച്ചില്‍ ശക്തമാക്കി.

തിരുവല്ല ഓതറ എഎംഎം സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാണാതായ രണ്ടു പെണ്‍കുട്ടികളെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മറ്റൊരു കുട്ടിയെ കണ്ടെത്തിയത്. ശേഷിക്കുന്ന ഒരു കുട്ടിക്കായി അന്വേഷണം തുടരുകയാണെന്നും കുട്ടി എവിടെയാണ് ഉള്ളതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ ആസ്ഥാനത്ത് രണ്ട് സ്‌കൂളുകളില്‍ നിന്നായി രണ്ടും ഓതറയില്‍ ഒരേ സ്‌കൂളില്‍ നിന്ന് രണ്ടും പെണ്‍കുട്ടികളെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ റാന്നി വയലത്തലയില്‍ നിന്നും കാണാതായ രണ്ട് ആണ്‍കുട്ടികളെ കോന്നിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്.എസ്.എസില്‍ ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി, തൈക്കാവ് ഗവ. എച്ച്.എസ്.എസില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി എന്നിവരെ കാണാതായതായി വൈകിട്ടാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍ വ്യക്തമാക്കിയിരുന്നു.

തിരുവല്ല ഓതറ എ.എം.എം സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വീട്ടില്‍ മടങ്ങിയെത്തിയിട്ടില്ലെന്ന് വൈകിട്ട് തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തഎ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയില്‍ നിന്ന് കണ്ടെത്തിയത്.