ആംബുലൻസ് കിട്ടാത്തതിനാൽ രോഗിയായ പിതാവിനെ ഉന്തുവണ്ടിയിൽ തള്ളി ആശുപത്രിയിലെത്തിച്ച് ആറ് വയസുകാരനായ മകൻ. മധ്യപ്രദേശിലെ സിൻഗ്രൗലിയിലാണ് ഹൃദയഭേദകമായ സംഭവം.
|
സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന സംഭവത്തിൽ ബി.ജെ.പി സർക്കാരിനെ വിമർശനം ശക്തമായിട്ടുണ്ട്. മൂന്ന് കിലോമീറ്ററുകളോളം ഉന്തുവണ്ടി തളളിയാണ് കുട്ടി പിതാവിനെ ആശുപത്രിയിലെത്തിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നീല ഷർട്ടും പാന്റ്സുമിട്ട കുട്ടി അച്ഛനെ കിടത്തിയിരിക്കുന്ന ഉന്തുവണ്ടി ഏറെ പ്രയാസപ്പെട്ട് തള്ളുന്നതും നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഉന്തുവണ്ടിയുടെ മുൻഭാഗത്ത് ഇടതുവശത്തെ കമ്പിയിൽ മാതാവും പിടിച്ചിട്ടുണ്ട്.
കുട്ടിയുടെ കുടുംബം ആംബുലൻസിനായി സർക്കാർ ആശുപത്രിയിലേക്ക് വിളിച്ചിരുന്നെങ്കിലും ഏറെ നേരം കാത്തുനിന്നിട്ടും വാഹനം എത്തിയില്ല. സ്വകാര്യ ആശുപത്രിയിൽ പോകാൻ പണമില്ലാത്തതിനാൽ പിന്നീട് മറ്റു വഴികളില്ലാത്തതിനാൽ തടി ഉന്തുവണ്ടിയിൽ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
शायद मध्य प्रदेश की एंबुलेंस गरीबों के लिए नहीं है,
इसलिए मरीज़ को ठेले पर लिटाकर अस्पताल ले जाया जा रहा है!!वीडियो मे मरीज़ की पत्नी और बेटे ठेले को धक्का लगाकर ले जा रहे है!#MadhyaPradesh #सिंगरौलीhttps://t.co/7uIlBCDFZq pic.twitter.com/VD6N5nSUow
— Sadaf Afreen صدف (@s_afreen7) February 11, 2023
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





