03
Sep 2023
Sat
03 Sep 2023 Sat

ഡല്‍ഹിയില്‍ ആറുവയസ്സുകാരിക്കു നേരെ സ്‌കൂള്‍ ബസ്സിനുള്ളില്‍ ലൈംഗികാതിക്രമം. അക്രമിയായ സീനിയര്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് സ്‌കൂള്‍ ബസ്സിനുള്ളില്‍ സീനിയര്‍ വിദ്യാര്‍ഥി ആറുവയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പൊലീസിനോടു റിപോര്‍ട്ട് തേടിയതിനു പിന്നാലെയാണ് പ്രതിയെ പിടികൂടിയെന്ന വിവരം പൊലീസ് പുറത്തുവിട്ടത്. പെണ്‍കുട്ടിയുടെ പിതാവാണ് വിദ്യാര്‍ഥിക്കെതിരേ പൊലീസില്‍ പരാതി നല്‍കിയത്.

ബെഗുംപുറിലെ സ്വകാര്യ സ്‌കൂളിന്റെ ബസ്സില്‍ ആഗസ്ത് 23നാണ് ബാലിക പീഡനത്തിനിരയായത്. സ്റ്റോപ്പില്‍ കാത്തുനിന്ന അമ്മ കുട്ടിയുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് ചോദ്യംചെയ്തപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്.

അതേസമയം പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി കുട്ടിയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി എടുക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക