തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനനത്തില്‍ പുക.(Smoke on Air India flight to Muscat; The passengers were brought back) ടേക്ക് ഓഫ് ചെയ്തതിനിടെ അകത്ത് പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി. മസ്‌കറ്റിലേക്കുള്ള ഐഎക്‌സ് 549 വിമാനത്തിലാണ് പുക കണ്ടത്.
|
142 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.
ALSO READ: ഗൂഗിള്‍ പേ വഴി പണം തട്ടുന്ന വിദഗ്ധ സംഘം; ജാഗ്രത പാലിച്ചില്ലെങ്കില്‍ അക്കൗണ്ട് കാലിയാവും
ഇന്ന് രാവിലെ 8 മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നു. റണ്‍വേയില്‍ നിന്ന് പുറപ്പെട്ട് പൊങ്ങാന്‍ തുടങ്ങുമ്പോഴാണ് വിമാനത്തിനകത്തേക്ക് പുകയും ദുര്‍ഗന്ധവും വന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ കൂട്ടത്തോടെ നിലവിളിച്ചു.
ഫയര്‍ ഫോഴ്‌സും സുരക്ഷാ സംവിധാനവും എത്തി മുഴുവന്‍ യാത്രക്കാരെയും ഇറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. തീ ഉണ്ടായില്ല എന്നാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം ബേയിലേക്കു മാറ്റി എന്‍ജീനിയര്‍മാര്‍ പരിശോധിച്ചു വരികയാണ്. യാത്രക്കാര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണ്.





