തളിപ്പറമ്പ്: തളിപ്പളമ്പ് താലൂക്ക് ആശുപത്രിയില്‍ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ അമ്മയ്ക്കു പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലത(55)യെ ആണ് ആശുപത്രിയിലെ പേ വാര്‍ഡില്‍ വച്ച്് വിഷപ്പാമ്പ് കടിച്ചത്. ലതയെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ലത പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12നാണ് സംഭവം. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി.
പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ ആണ് പാമ്പ് അകത്ത് കടന്നതെന്നാണ് നിഗമനം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





