06
Sep 2024
Mon
06 Sep 2024 Mon
Snake in train

മുംബൈ: ട്രെയിനിന്റെ എസി കോച്ചില്‍ യാത്രക്കാരുടെ മകളിലുള്ള ബര്‍ത്തില്‍ പാമ്പ്. (Snake in AC coach berth of train; The passengers panicked)ജബല്‍പൂര്‍-മുംബൈ ഗരീബ് രഥ് എക്സ്പ്രസിന്റെ എസി കോച്ചിലെ ബര്‍ത്തിന് മുകളിലാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞായറാഴ്ച്ചയാണ് പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ പാമ്പ് ബര്‍ത്തുകള്‍ക്ക് സമീപമുള്ള ഹാന്‍ഡില്‍ ചുറ്റിക്കയറുന്നത് കാണാം. ജി3 കോച്ചിലാണ് പാമ്പിനെ കണ്ടത്.

പാമ്പിനെ കണ്ടെത്തിയയുടന്‍ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. തുടര്‍ന്ന് പാമ്പിനെ കണ്ടെത്തിയ കോച്ച് ലോക്ക് ചെയ്യുകയായിരുന്നു. വന്ദേ ഭാരത് എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ വെള്ളം ചോര്‍ന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക