17
Sep 2023
Sat
17 Sep 2023 Sat

ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യവെ പാമ്പ് പിടുത്തക്കാരന്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മനീഷ് എന്ന യുവാവാണ് മരിച്ചത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ഇരുകൈകള്‍കൊണ്ടും പിടിച്ചു ബൈക്കിന്റെ പിന്നില്‍ ഇരുന്നുവരുമ്പോഴായിരുന്നു മനീഷ് എന്നയാള്‍ക്ക് കടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാമ്പിനെ പിടികൂടിയ ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കടിയേറ്റത്. പെട്ടെന്നുള്ള ആക്രമണത്തില്‍ യുവാവ് ബൈക്കില്‍ നിന്ന് വീണു. യുവാവ് എഴുന്നേറ്റ് നിന്നെങ്കിലും വീണ്ടും വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക