04
May 2023
Tue
04 May 2023 Tue

തെരുവുകാളയുടെ കുത്തേറ്റ് സൈനികന് ദാരുണാന്ത്യം. സൈനികന്റെ ഭാര്യക്കും രണ്ടു മക്കള്‍ക്കും ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ബാവന്‍ഖേദി ഗ്രാമത്തിലാണ് സംഭവം. പഞ്ചാബിലെ ഫിറോസ്പൂറിലെ 507 എഎസ് സി ബറ്റാലിയനില്‍ നിയോഗിതനായ അങ്കിത് കുമാര്‍(28)എന്ന സൈനികനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവധിക്ക് നാട്ടിലെത്തിയ അങ്കിത് കുമാര്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം തിങ്കളാഴ്ച കൂട്ടുകാരന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ബൈക്കില്‍ പോവുന്നതിനിടെയാണ് കാളയുടെ ആക്രമണമുണ്ടായത്. കാളയുടെ കൊമ്പ് അങ്കിത് കുമാറിന്റെ വയറില്‍ തുളച്ചുകയറി.

അങ്കിതിന്റെ ഭാര്യ സോന(25)ത്തിനും രണ്ടു മക്കള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാളയെ പിടികൂടി ഗോരക്ഷാശാലയിലെത്തിക്കുമെന്ന് ഹസന്‍പൂര്‍ സ്റ്റേഷന്‍ഹൗസ് ഓഫിസര്‍ സുശീല്‍ വര്‍മ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക