23
Jul 2025
Thu
23 Jul 2025 Thu
son and daughter in law beats father

അച്ഛന്‍ വീട്ടില്‍ വരാതിരിക്കാന്‍ ഓടിച്ചിട്ട് അടിച്ച് മകനും മരുമകളും. പത്തനംതിട്ട അടൂരിലാണ് വയോധികനോട് മകനും മരുമകളും ക്രൂരത കാട്ടിയത്. അടൂര്‍ സ്വദേശി തങ്കപ്പനെയാണ് മകന്‍ സിജുവും സിജുവിന്റെ ഭാര്യ സൗമ്യയും ചേര്‍ന്ന് ആക്രമിച്ചത്. ഇരുവരും തങ്കപ്പനെ ആക്രമിക്കുന്നതിന്റെ വീഡിയോ അയല്‍വാസി പകര്‍ത്തിയത് പുറത്തുവന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ക്കെതിരെ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിതാവ് വീട്ടില്‍ വരുന്നത് ഇഷ്ടമില്ലാത്തതിനാല്‍ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സിജുവാണ് ആദ്യം തങ്കപ്പനെ അടിച്ചത്. ഇതിനു പിന്നാലെ വലിയൊരു വടിയുമായെത്തിയ സൗമ്യ തങ്കപ്പനെ കാലില്‍ അടിച്ചുവീഴ്ത്തുകയായിരുന്നു. വീണു കിടന്ന വൃദ്ധനെ ഇവര്‍ വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

തങ്കപ്പന്‍ തനിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തോടെ തങ്ങളുടെ വീട്ടിലേക്ക് വരരുതെന്ന് മകന്‍ വിലക്കിയിരുന്നതായാണ് വിവരം.

ALSO READ: ഗേ ഡേറ്റിന് പോയി തുണിയഴിച്ച ഡോക്ടര്‍ക്ക് നഷ്ടമായത് 8 ലക്ഷം രൂപ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക