പാലക്കാട് കാടാങ്കോട് ദമ്പതികളായ അപ്പുണ്ണി(60), യശോദ(55എന്നിവർ മരിച്ച സംഭവത്തിൽ ഇവരുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചതോടെ ദുരൂഹത ഉയരുകയും ഇവരുടെ മകൻ അനൂപിനെ(27) പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
|
യശോദയുടെ മരണം അനൂപിൻ്റെ മർദ്ദനമേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപോർട്ടിൽ വ്യക്തമായി. യശോദയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു. അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരെ കഴിഞ്ഞദിവസം ഉച്ചയ്ക്കു 12നാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനൂപ് ഇരുവരെയും മർദ്ദിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന്‍ അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





