വാലന്റൈന്‍സ് ഡേയില്‍ കാമുകിയെ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാത്ത അമ്മയെ മകന്‍ കഴുത്തുഞെരിച്ചുകൊന്നു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. റൗണക് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. (son kills mother After she Refuses to allow him to bring girlfriend home on Valentine’s day)
|
പ്രണയദിനമായി പാശ്ചാത്യര്‍ കൊണ്ടാടുന്ന ഫെബ്രുവരി 14ന് കാമുകിയെ വീട്ടില്‍ കൊണ്ടുവരാന്‍ ശ്രമിച്ച റൗണക്കിനെ അമ്മ നന്ദ മോര്‍ തടഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഫെബ്രുവരി 15ന് റൗണക് അമ്മയെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു.
അസ്വാഭാവിക മരണവാര്‍ത്തയറിഞ്ഞ് പൊലീസ് എത്തിയ പൊലീസ് നന്ദ മോറിന്റെ മൃതദേഹത്തില്‍ നിരവധി പരിക്കുകള്‍ കണ്ടെത്തി. സംശയത്തെത്തുടര്‍ന്ന് റൗണക്കിനെ ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. വഴക്കിനിടെ താന്‍ തള്ളിയപ്പോള്‍ അമ്മ മുഖംഅടിച്ച് താഴെ വീണെന്നും ഇതില്‍ കുപിതയായ അമ്മ തന്നെ തിരിച്ചടിച്ചപ്പോള്‍ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നുവെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





