അമ്മയെ രണ്ടുതവണ ബലാല്‍സംഗം ചെയ്ത 33കാരനായ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മയക്കുമരുന്നിന് അടിയായ യുവാവാണ് അമ്മയെ രണ്ടു തവണ ബലാല്‍സംഗം ചെയ്തത്. പശ്ചിമബംഗാളിലാണ് സംഭവം.
|
നാലുവര്‍ഷം മുമ്പാണ് ഇയാള്‍ അമ്മയെ വ്യത്യസ്ത സമയങ്ങളിലായി ബലാല്‍സംഗം ചെയ്തത്. മയക്കുമരുന്നിന് അടിപ്പെട്ട യുവാവിനെ 2019നു മുമ്പായി ഏഴ് തവണ ലഹരി പുനരധിവാസ കേന്ദ്രത്തിലയച്ചിരുന്നു. മകന്‍ ലൈംഗികാതിക്രമം നടത്തിയതിനെതിരേ 2019 മാര്‍ച്ച് അഞ്ചിനാണ് 65കാരി പൊലീസില്‍ പരാതി നല്‍കിയത്.
ഇളയ മകന്റെ പീഡനത്തെക്കുറിച്ച് വൃദ്ധ മൂത്ത മകനോട് ആദ്യം പറഞ്ഞത്. തുടര്‍ന്നാണ് കൊല്‍ക്കത്തയിലെ ഹരിദേവ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
വിധി വരുന്നതിന് മുന്നോടിയായി ഏഴര മാസം യുവാവ് ജയിലില്‍ കഴിഞ്ഞു. ജീവപര്യന്തം തടവിനു പുറമേ അരലക്ഷം രൂപ പിഴയും കോടതി പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





