15
Jul 2026
Tue
15 Jul 2026 Tue
soyuz ms 29 launched

പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോനടക്കം മൂന്ന് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന സൊയൂസ് എം എസ് 29 വിക്ഷേപിച്ചു. റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ് 29 കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപിച്ചത്. സംഘം എട്ടുമാസം ബഹിരാകാശത്ത് ചെലവിടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 11.26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. പതിനഞ്ചിന് പുലര്‍ച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്‌സ്‌പെഡിഷന്‍ 74ന്റെ ഭാഗമാകാനാണ് യാത്ര.

ALSO READ: തൊപ്പി ഗ്യാങ്ങിലെ മമ്മു അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക