18
Mar 2025
Fri
18 Mar 2025 Fri
SpaceX crew mission aborted; Sunita Williams' return delayed

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവ് ഉടൻ സാധ്യമാകുന്നു. സുനിത വില്യംസിനേയും സഹ യാത്രികൻ ബുച്ച് വിൽമോറിനേയും മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മാർച്ച് 20 ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്.

 

നേരത്തേ ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 5:18ന് വിക്ഷേപണം നടക്കേണ്ടതായിരുന്നു. രണ്ടാഴ്ചത്തെ ബഹിരാകാശ സഞ്ചാരത്തിന് പുറപ്പെട്ട് ബഹിരാകാശനിലയത്തില്‍ 9 മാസമായി തുടരുന്ന സുനിത വില്യംസിനെ തിരികെയെത്തിക്കാന്‍ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയും സ്‌പേസ് എക്‌സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10.

 

 

ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കുന്ന സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു നാല് സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം ലോഞ്ച് പാഡിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്.

 

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ്എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നുഇവരുടെ പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തിയെങ്കിലും പിന്നീട് ഓരോ കാരണങ്ങളാല്‍ മടക്കയാത്ര നീളുകയായിരുന്നു.

 

ജൂണ്‍ 13 നായിരുന്നു മടക്കയാത്ര തീരുമാനിച്ചത്. വൈകിയതോടെ തുടര്‍ന്ന് ജൂണ്‍ 26 ലേക്ക് നീട്ടി. ഇത് പിന്നീട് വീണ്ടും പലപ്പോഴായി നീട്ടുകയായിരുന്നു. സുനിതയും കൂടെയുള്ള ബച്ച് വില്‍മോറും മറ്റ് ഏഴുപേരും കേന്ദ്രത്തിനുള്ളില്‍ സുഖമായിരിക്കുന്നുവെന്ന് നാസ അറിയിച്ചു.

SpaceX crew mission again Sunita Willia

ms’ return soon