റോട്ടർഡാം: യുവേഫ നേഷൻസ് ലീഗിലെ കന്നി കിരീടം സ്വന്തമാക്കി സ്പെയിൻ. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തകർത്താണ് (5- 4). സ്പെയിൻ കിരീടം ചൂടിയത്. 120 മിനിറ്റ് സമയം യുവതാരങ്ങളടങ്ങിയ സപെയിനിനോട് പൊരുതിയാണ് ക്രൊയേഷ്യ കീഴടങ്ങിയത്.
|
2012ൽ യൂറോ ചാമ്പ്യൻമാരായ ശേഷം 11 വർഷത്തിന് ശേഷമാണ് സ്പെയിൻ ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. അധിക സമയത്തിന് ശേഷവും മത്സരം ഗോൾരഹിതമായ തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ലവ്റോ മയറിന്റെയും പെറ്റ്കോവിച്ചിന്റെയും കിക്കുകൾ സ്പാനിഷ് ഗോളി ഉനായ് സിമോൺ തടഞ്ഞു.സ്പാനിഷ് താരം ലപോർട്ടയുടെ കിക്ക് പാഴായി.
സെമിയിൽ ആതിഥേയരായ ഹോളണ്ടിനെ വീഴ്ത്തിയാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. ഇറ്റലിയുടെ കരുത്തിനെ മറികടന്നാണ് സ്പാനിഷ് യുവ നിരയുടെ വരവ്. ഹോളണ്ടിനെ തോൽപ്പിച്ച് ഇറ്റലി മൂന്നാംസ്ഥാനക്കാരായി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


