20
Jun 2025
Sat
20 Jun 2025 Sat

കോഴിക്കോട്: പുതിയ സീസണിൽ ഐ ലീഗ് (I Leage) കിരീടത്തിലേക്ക് ലക്ഷ്യംവെക്കുന്ന ഗോകുലം കേരളയെ (Gukulam FC) പരിശീലിപ്പിക്കാൻ സ്പാനിഷ് കൊച്ച് എത്തുന്നു. സ്‌പെയിനിൽനിന്നുള്ള ജോസ് കാർലോസ് റോഡ്രിഗസ് ഹെവിയയാണ് മലബാറിൻസിന്റെ പുതിയ പരിശീലകൻ. സ്‌പെയിനിലെ ആസ്റ്റുറിയാസിൽ ജനിച്ച ഹെവിയ 2016 മുതൽ വിവിധ ടീമുകളെ പരിശീലിപ്പിക്കുന്നുണ്ട്. മിനർവ പഞ്ചാബിന്റെ സഹ പരിശീലകനായി തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് ടീമുകളെ പരിശീലിപ്പിച്ച പരിചയവുമായിട്ടാണ് ഗോകുലം കേരളയിലെത്തുന്നത്. ഷില്ലോങ് ലജോങ്ങിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്നുമണ് ഹെവിയ വരുന്നത്. 2020ൽ ലജോങ്ങിനെ പരിശീലിപ്പിച്ച ഹെവിയ 20-21 സീസണിൽ മുഹമ്മദൻസിന്റെ കിരീടവും സ്വന്തമാക്കി.   പിന്നീട് 2021 മുതൽ വീണ്ടും ലജോങ്ങിലെക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടത്തിന് തൊട്ടടുത്ത് വരെ എത്താൻ ഗോകുലം കേരളക്ക് കഴിഞ്ഞിരുന്നു. ലീഗിലെ അവാസന മത്സരത്തിലായിരുന്നു ജേതാക്കളെ നിർണയിച്ചത്. ഇത്തവണ കിരീടം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറിയൻസ് പുതിയ പരിശീലകനെ ടീമിലെത്തിച്ചിട്ടുള്ളത്. ” ഗോകുലം കേരളക്കൊപ്പം ചേരുന്നതിലുള്ള സന്തോഷം ചെറുതല്ല, വലിയ ഫുട്‌ബോൾ പാരമ്പര്യമുള്ള കേരളത്തെ പ്രതിനിധീകരിച്ച് ഐ ലീഗ് ചാംപ്യൻമാരാാവുക എന്നതാണ് ഇപ്പോൾ ടീമിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. അതിന് കഴിയും എന്ന് തന്നെയാണ് വിശ്വാസം. മികച്ച ടീമിനൊപ്പം നല്ല ഫലങ്ങൾ വരാനുള്ള കാത്തിരിപ്പിലാണ്- ഹെവിയ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Spanish coach José Carlos Rodríguez Hevia is arriving to coach Gokulam FC, which is aiming for the I-League title in the new season.