05
Oct 2024
Sun
05 Oct 2024 Sun
splashed mud to white Dress, Bus driver fined Rs 1,000

തൃശൂര്‍: വെള്ള വസ്ത്രം ധരിച്ച് നടക്കവെ ചെളിതെറിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ തൃശൂരിലെ ബസ് ഡ്രൈവര്‍ക്ക് 1,000 രൂപ പിഴയിട്ടു. തൃശൂര്‍ കരുവന്നൂരിലെ രാജ കമ്പനി സ്റ്റോപ്പിലാണ് സംഭവം. എം.എസ് മേനോന്‍ എന്ന സ്വകാര്യ ബസാണ് വെള്ളാങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാറിന്റെ വസ്ത്രത്തില്‍ ചെളി തെറിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബസ്സിന് പിന്നാലെ പോയ ജബ്ബാര്‍ അടുത്ത സ്റ്റോപ്പായ രാജ കമ്പനിയില്‍ ബസ് തടഞ്ഞിട്ടു. ചെളി തെറിപ്പിച്ചതിന്റെ പേരില്‍ ജബ്ബാറും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.

റോഡില്‍ നിറയെ കുണ്ടും കുഴിയും ഉള്ളതിനാല്‍ ഇത് ശ്രദ്ധിച്ച് വാഹനം ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നാണ് ഡ്രൈവര്‍ വാദിച്ചത്. ഇതോടെ നാട്ടുകാരും ഇടപെട്ടത് തര്‍ക്കം രൂക്ഷമാകാനിടയാക്കി.

ബൈക്ക് യാത്രികനായ ജബ്ബാര്‍ നഷ്ടപരിഹാരമായി 1,000 രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. തര്‍ക്കം മൂര്‍ച്ഛിച്ച് ബസ് റോഡില്‍ കിടന്നപ്പോള്‍ പോലീസ് സംഭവ സ്ഥലത്തെത്തി. ഇരുകൂട്ടരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട പൊലീസ്, അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുകയായിരുന്നു.

splashed mud to white Dress, Bus driver fined Rs 1,000

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക