15
Sep 2024
Sun
15 Sep 2024 Sun

കൊച്ചി: മലയാളികളുടെ പ്രിയ നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം ഇരുവരും സേവ് ദ ഡേറ്റ് വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം

 


വിവാഹ തീയതി തീരുമാനിച്ചതിനു പിന്നാലെ വിവാഹത്തിനു ഡ്രസ് എടുക്കാന്‍ പോയ വിശേഷങ്ങള്‍ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. ഇത് കൂടാതെ കല്യാണത്തിന് ആദ്യം ക്ഷണിച്ചത് നടനും  കേന്ദ്ര മന്ത്രിയുമായ സുരേഷ് ​ഗോപിയെയായിരുന്നു. തൃശൂരിലെത്തിയായിരുന്നു സുരേഷ് ഗോപിയെ കണ്ടത്. ഇതിനു ശേഷം മമ്മൂട്ടിയെയും കണ്ടു.

ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധ നേടിയ ശ്രീവിദ്യ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റ് സിനിമകൾ.

നിരവധി ടെലിവിഷൻ ഷോകളുടെയും ഭാ​ഗമാണ് ശ്രീവിദ്യ.

Sreevidya Mullachery

Sreevidya Mullachery save the date

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക