22
Jan 2023
Sat
22 Jan 2023 Sat

കോയമ്പത്തൂര്‍: പോഷകസമൃദ്ധമായ മുലപ്പാല്‍ കിട്ടാതെ വിഷമിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കി മാതൃകയാവുകയാണ് കോയമ്പത്തൂരിലെ ശ്രീവിദ്യ. കഴിഞ്ഞ 10 മാസം കൊണ്ട് ശ്രീവിദ്യ നല്‍കിയത് 105 ലിറ്റര്‍ മുലപ്പാലാണ്. സേവന പ്രവൃത്തി എന്ന നിലയിലാണ് 27കാരി മുലപ്പാല്‍ സംഭാവന നല്‍കുന്നത്. വടവള്ളി പിഎന്‍ പുതൂരിലെ ഭൈരവന്റെ ഭാര്യയാണ് ശ്രീവിദ്യ.
രണ്ടാം കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം മുതല്‍ ശ്രീവിദ്യ മുലപ്പാല്‍ സംഭാവന ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടനയുടെ വൊളന്റിയര്‍മാര്‍ വന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ മുലപ്പാല്‍ ബാങ്കിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. തിരൂപ്പൂര്‍ സ്വദേശിയുടെ സന്നദ്ധസംഘടനയിലൂടെയാണ് ശ്രീവിദ്യ മുലപ്പാല്‍ ബാങ്കിനെ കുറിച്ച് അറിയുന്നത്. മുലപ്പാല്‍ കിട്ടാതെ ബുദ്ധിമുട്ടുന്ന നവജാത ശിശുക്കള്‍ക്ക് വേണ്ടിയാണ് ശ്രീവിദ്യ മുലപ്പാല്‍ സംഭാവന ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>