ആലപ്പുഴ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വ്യാജ ബില്ല് ചമച്ച് 80 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലെ അക്കൗണ്ടന്റായ തത്തംപള്ളി കുളക്കാടു വീട്ടില്‍ ദീപമോള്‍ കെ സി(44)യാണ് പിടിയിലായത്.
|
ചികിത്സയ്ക്കായി എത്തുന്ന രോഗികളില്‍ നിന്നും ബില്‍ പ്രകാരമുള്ള തുക കൈപ്പറ്റിയ ശേഷം, ഈ രോഗികള്‍ക്ക് ചികിത്സയില്‍ ഇളവ് നല്‍കിയതായി കാണിച്ച് കൃത്രിമ രേഖയുണ്ടാക്കിയായിരുന്നു ദീപമോള്‍ പണം തട്ടിയിരുന്നത്.
സ്ഥാപന അധികൃതര്‍ കണക്ക് പരിശോധിച്ചപ്പോള്‍ സംശയം തോന്നുകയും അന്വേഷണത്തില്‍ ദീപമോളുടെ തട്ടിപ്പ് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പരാതി നല്കി. ആലപ്പുഴ നോര്‍ത്ത് പൊലീസ് എസ്.ഐ ജേക്കബ്, എസ്.ഐ ദേവിക, എ.എസ്.ഐ ജയസുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദീപ മോളെ അറസ്റ്റ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





