സൗദി അറേബ്യയില് മലയാളി നഴ്സുമാര്ക്ക് ഇതാ വീണ്ടും അവസരംവന്നിരിക്കുന്നു. കേരളസര്ക്കാരിന് കീഴിലുള്ള നോര്ക്ക റൂട്ട്സ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള തസ്തികകളിലേക്ക് വനിതകള്ക്കു മാത്രമെ അപേക്ഷിക്കാന് പറ്റൂ.
|
ഒഴിവുള്ള വകുപ്പുകള്:
ക്രിട്ടിക്കല് കെയര് യൂണിറ്റ്, എമര്ജന്സി റൂം, ജനറല് നഴ്സിങ്, ഐസിയു, മെറ്റേണിറ്റി ജനറല്, എന്ഐസിയു, ഓപ്പറേറ്റിങ് റൂം, പീഡിയാട്രിക് ജനറല്, പീഡിയാട്രിക് ഇന്റന്സീവ് കെയര് യൂണിറ്റ്, കാത്ലാബ്.
യോഗ്യത: നഴ്സിങില് ബിഎസ്സി/ പോസ്റ്റ് ബിഎസ്സി.
ബന്ധപ്പെട്ട സ്പെഷ്യല്റ്റികളില് 2 വര്ഷ പരിചയവും.
സൗദി കമ്മിഷന് ഫോര് ഹെല്ത്ത് സ്പെഷ്യലിസ്റ്റുകളില് നിന്നുള്ള പ്രഫഷനല് ക്ലാസ്സിഫിക്കേഷന് (മുമാരിസ്+ വഴി) യോഗ്യതയും നേടിയിരിക്കണം. അപേക്ഷ അയയ്ക്കുന്ന അവസാന തീയതിക്കു മുന്പ് സര്ട്ടിഫിക്കറ്റുകള് ഡേറ്റ ഫ്ലോ വെരിഫിക്കേഷന് ചെയ്യുകയോ അല്ലെങ്കില് ലഭ്യമായ രസീതോ ഹാജരാക്കണം.
വിദ്യാഭ്യാസ, തൊഴില് വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അപേക്ഷിക്കേണ്ട വിധം
സിവിയും വിദ്യാഭ്യാസം, പരിചയ സര്ട്ടിഫിക്കറ്റുകള്, പാസ്പോര്ട്ട് എന്നിവയുടെ പകര്പ്പുകളുമായി www.nifl.norkaroots.org, വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകള് നവംബര് 5 നകം ലഭിക്കണം.
അഭിമുഖം
അഭിമുഖം നവംബര് 13 മുതല് 15 വരെ എറണാകുളത്ത് നടക്കും.
അഭിമുഖ സമയത്ത് പാസ്പോര്ട്ട് ഹാജരാക്കണം. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്ട്ടും വേണം.
അപേക്ഷകര് മുന്പ് SAMR പോര്ട്ടലില് റജിസ്റ്റര് ചെയ്തവരാകരുത്.
Staff Nurse Vacancy in Saudi Ministry of Health


