ബീഹാറിലെ ലഖിസരായ് ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ആറും പേര്‍ മരിച്ചു. വിശുദ്ധ ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച രാവിലെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
|
പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി വന്‍തോതില്‍ ഭക്തര്‍ തടിച്ചുകൂടിയതോടെ ക്ഷേത്രപരിസരത്ത് വലിയ പരിഭ്രാന്തിയും അരാജകത്വവും ഉടലെടുത്തു.
വിവരമറിഞ്ഞ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചുവരികയാണ്. അധികൃതര്‍ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Tags: Bihar Temple Stampede, Lakhisarai Ashok Dham Temple, Sawan Monday Stampede, Bihar News Malayalam, National News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





