|
കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷ്യംവഹിച്ച ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. ദുരന്തത്തിനിരയായവരെ ജീവതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വലിയതോതില്‍ ധനസമാഹറണം ആവശ്യമാണ്. അതിനായി സര്‍ക്കാര്‍ തലത്തിലും മറ്റുമായി വലിയതോതിലുള്ള യജ്ഞങ്ങളാണ് നടക്കുന്നത്. ഇതിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ തുടങ്ങിയവര്‍ കോടികള്‍ സംഭാവന നല്‍കിയപ്പോള്‍ ചെറിയ കുട്ടികള്‍ പോലും അവര്‍ക്കു കഴിയുന്നത് നല്‍കി മാതൃകയായിരിക്കുകയാണ്.
പ്രവാസികളിലൊരാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഏല്‍പ്പിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് വാച്ചുകളാണ് ഈ ഗണത്തില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ചയായിരിക്കുന്നത്. ഏകദേശം 84 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകളാണെന്നും ഇതിലൂടെ ലഭിക്കുന്ന തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഉബ്ലു എന്ന പ്രവാസി അറിയിച്ചതായും വ്‌ലോഗര്‍ എഫിന്‍ പറഞ്ഞു.
View this post on Instagram
ഉബ്‌ലുവിന്റെ 21 ലക്ഷം രൂപ വിലവരുന്ന ബിഗ് ബാംഗ് സ്‌ക്വയര്‍ ലിമിറ്റഡ് എഡിഷന്‍ വാച്ച്, 33 ലക്ഷം രൂപയുടെ ഓവര്‍സീസിന്റെ റോസ് ഗോള്‍ഡ് എഡിഷന്‍, 29 ലക്ഷം രൂപയുടെ ഉബ്‌ലുവിന്റെ തന്നെ ഗൈടര്‍ എഡിഷന്‍ എന്നീ വാച്ചുകളാണ് എഫിന്റെ കൈയില്‍ ഉള്ളത്. ഈ വാച്ചുകള്‍ വിറ്റ് ആ പണം വയനാട്ടില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് നല്‍കാനാണ് തന്റെ പ്രവാസി സുഹൃത്ത് പറഞ്ഞതെന്നും എഫിന്‍ പറഞ്ഞു. ഇത് വാങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ അദ്ദേഹത്തിന് ഇമെയില്‍ അയക്കാനും പറഞ്ഞിട്ടുണ്ട്.
വാച്ചുകള്‍ ഓണ്‍ലൈനായി വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓഫ്‌ലൈന്‍ ആയി വിറ്റ് പണം വയനാട്ടിന് നല്‍കാനാണ് ഇവരുടെ പ്ലാന്‍.
മകള്‍ക്ക് കൊടുക്കാനിരുന്ന പിറന്നാള്‍ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് അബ്ദുള്‍ നാസര്‍ എന്നയാളും ഇന്നലെ മാതൃകകാണിച്ചിരുന്നു. ദുരിത ആശ്വാസ നിധിയിലേക്ക് പണം അയച്ച രസീത് പങ്കുവച്ചാണ് അബ്ദുള്‍ നാസര്‍ കുറിപ്പിട്ടിരിക്കുന്നത്. അഭിഭാഷകയായ ആയിഷയാണ് മകള്‍.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതമാണ് സഹായ ംപ്രഖ്യാപിച്ചത്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
Wayanad Landslide Live Updates | മലനിരകള്‍ക്ക് താഴെ മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല
കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇവി വേലു ഓഫീസില്‍ എത്തി കൈമാറി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഓര്‍മ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 10 ലക്ഷം രൂപ നല്‍കും. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
stand with wayanad pay for wayanad wayanad landslide live updates





