23
Jan 2025
Wed
23 Jan 2025 Wed
State School Kalolsavam

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് ഇന്ന് തിരശീല വീഴും. ( The State School Kalolsavam ) സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് തിരശീല വീഴും,  ഒന്നാം വേദിയായ എം.ടി നിളയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമാ താരങ്ങളായ ടോവിനോ തോമസും ആസിഫ് അലിയും ആണ് മുഖ്യാതിഥികള്‍. നാലാം ദിനമായ ഇന്നലെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ജില്ലയാണ് സ്വര്‍ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. 239 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂരിന് 965 പോയിന്റ് ഉണ്ട്.

ALSO READ: നായയെ കണ്ട് ഭയന്നോടിയ ബാലന്‍ കിണറ്റില്‍ വീണുമരിച്ചു

961 പോയിന്റുവീതം നേടി കണ്ണൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. അവസാന ദിനമായ ഇന്ന് 10 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. നാടോടി നൃത്തം, കേരളനടനം, കഥാപ്രസംഗം എന്നിവ ആണ് അവസാന ദിനം തട്ടിലെത്തുന്നതില്‍ പ്രധാന ഇനങ്ങള്‍.

The curtain falls on the State School Kalolsavam today; Thrissur takes the lead in the final lap