കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ നായയെ കണ്ട് ഭയന്നോടിയ ബാലന്‍ കിണറ്റില്‍ വീണുമരിച്ചു. കണ്ണൂര്‍ പാനൂര്‍ തൂവക്കുന്ന ചേലക്കാട് സ്വദേശി ഫസല്‍(9)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുട്ടി കിണറ്റില്‍ വീണത്. എന്നാല്‍ ഇക്കാര്യം ആരുമറിഞ്ഞില്ല.
|
ഫസലിനെ കാണാതെ വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വളപ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ രാത്രി ഏഴോടെ കുട്ടിയുടെ മൃതദേഹം കാണുന്നത്. കളിക്കുമ്പോളൊപ്പമുണ്ടായിരുന്ന കുട്ടികള്‍ ഫസല്‍ വീട്ടിലേക്കാണ് പോയെന്നാണ് കരുതിയിരുന്നത്. കിണറ്റില്‍ നിന്നു പുറത്തെടുത്ത മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


