സംസ്ഥാന സ്കൂൾ കായികമേള ഇനി മുതല് നാലുവർഷം കൂടുമ്പോൾ മാത്രമാണ് നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കായികമേള ഇനി സ്കൂള് ഒളിംപിക്സ് എന്ന് പേരില് അറിയപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. വാര്ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
|
ഈ വര്ഷത്തെ സ്കൂള് കലോത്സവം ഡിസംബറില് തിരുവനന്തപുരത്ത് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല് പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവും.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന ജില്ലകളും മന്ത്രി പ്രഖ്യാപിച്ചു. റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ നടത്തും. സ്പെഷ്യൽ സ്കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ സപ്തംബർ 25, 26, 27 തീയതികളിലും ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിലും നടത്തും. കരിയർ ഗൈഡൻസ് ദിശ എക്സ്പോ – ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിലാണ് നടക്കുക.
സംസ്ഥാന സ്കൂൾ കായികമേളയെ ഒളിംപ്ക്സ് മാതൃകയിൽ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒളിംപിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





