12
Jan 2026
Thu
12 Jan 2026 Thu
last date will ends today to submit first prize won lottery

കണ്ണൂരില്‍ ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി തട്ടിയെടുത്തു. പേരാവൂര്‍ സ്വദേശി സാദിഖ് അക്കരമ്മല്‍ തനിക്ക് ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ ടിക്കറ്റുമായി ഒരു സംഘം കടന്നുകളഞ്ഞത്. ടിക്കറ്റ് നഷ്ടപ്പെട്ടതോടെ സാദിഖ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പേരാവൂര്‍ പോലീസ് ഒരാളെ പിടികൂടി. ചാക്കാട് സ്വദേശി ശുഹൈബ് ആണ് പിടിയിലായത്. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുകയാണ് സാദിഖ്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഡിസംബര്‍ 30നായിരുന്നു സാദിഖിന് ഒന്നാം സമ്മാനം അടിച്ചത്.

ALSO READ: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടിയ 17കാരി മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം