28
Oct 2024
Wed
28 Oct 2024 Wed
MC Yakob

കൊച്ചി: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചയാള്‍ വാഹനാപകടത്തില്‍ മരിച്ചു.(Sthree Shakthi lottery winner died in a car accident)  കോലഞ്ചേരി കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടില്‍ എം സി യാക്കോബാണ്(75) മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോലഞ്ചേരിക്കടുത്ത് മൂശാരിപ്പടിയിലാണ് തിങ്കളാഴ്ച വൈകീട്ട് അപകടമുണ്ടായത്. കോലഞ്ചേരി പെരുമ്പാവൂര്‍ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

ALSO READ: നിലമ്പൂരില്‍ ഭൂമിക്കടിയില്‍ നിന്ന് ഭീകര ശബ്ദം; വീടുകള്‍ക്ക് വിള്ളല്‍; വിദഗ്ധ സംഘം ഇന്നെത്തും

വൈകീട്ട് ആറോടെ മൂശാരിപ്പടി ഭാഗത്തുനിന്നു വരുകയായിരുന്നു യാക്കോബ്. കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പുതുപ്പനത്ത് യൂസ്ഡ് കാര്‍ ഷോറൂമിലെ ജീവനക്കാരനായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മരിച്ചു.

മൂന്നു മാസം മുമ്പാണ് യാക്കോബിന് എഴുപത്തിയഞ്ച് ലക്ഷം രൂപ ലോട്ടറിയടിച്ചത്. സമ്മാനത്തുക മൂന്നാഴ്ച മുന്‍പാണ് യാക്കോബ് കൈപ്പറ്റിയത്.