23
Oct 2024
Wed
23 Oct 2024 Wed
nilambur

നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ലില്‍ ഇന്നലെ ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം കേട്ട പ്രദേശത്ത് വിദഗ്ധ സംഘം ഇന്ന് പരിശോധനയ്‌ക്കെത്തും.(Terrible noise from underground in Nilambur; cracks in houses; The expert team will arrive today)  പോത്തുകല്ലിലെ ആനക്കല്ല് പട്ടികവര്‍ഗ നഗറിലാണ് ഇന്നലെ ജനങ്ങളെ ഭീതിയിലാക്കി ശബ്ദം കേട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനംയ

ഇന്നലെ രാത്രി രണ്ട് തവണയാണ് ശബ്ദമുണ്ടായത്. ആദ്യം 9 മണിയോടെയാണ് ശബ്ദമുണ്ടായത്. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം വീണ്ടും ശബ്ദം കേട്ടു. ഭൂമിക്കടിയില്‍ നിന്നും ആദ്യം സ്‌ഫോടനം പോലെയാണ് ശബ്ദം കേട്ടത്. ശബ്ദം ഒരു കിലോമീറ്റര്‍ അകലെ വരെ കേട്ടുവെന്ന് പരിസരവാസികള്‍ പറഞ്ഞു.

ഉരുള്‍ പൊട്ടലിന്റെ ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി. പലരെയും ബന്ധുവീടുകളിലേക്കും സ്‌കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകള്‍ക്ക് വിളളല്‍ വീണതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

10 ദിവസം മുമ്പ് സമാനമായ രീതിയില്‍ ശബ്ദം കേട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അന്ന് ഇത്രത്തോളം വലിയ ശബ്ദമുണ്ടായിരുന്നില്ല. ജിയോളജി വകുപ്പ് വന്ന് പരിശോധന നടത്തുകയും ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്നലെ രണ്ട് തവണയാണ് ശബ്ദമുണ്ടായത്. തുടര്‍ന്നും രാവിലെ വരെ പല തവണ ചെറിയ മുഴക്കം കേട്ടതായും പ്രദേശവാസികള്‍ പറയുന്നു.