08
Sep 2024
Thu
08 Sep 2024 Thu
stolen gold ornmants of newly wed bride found from courtyard

വിവാഹ ദിവസം മോഷണം പോയ നവവധുവിന്റെ 25 പവന്‍ സ്വര്‍ണം പോലീസ് അന്വേഷണത്തിനിടെ വീട്ടുപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂര്‍ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ ഭാര്യ ഹന്നയുടെ വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് വിവാഹദിവസം തന്നെ മോഷണം പോയത്. കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹശേഷം വീട്ടിലെത്തിയ ഹന്ന അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവയ്ക്കുകയായിരുന്നു. ഇതിനു ശേഷം വിവാഹവിരുന്നൊരുക്കിയിരിക്കുന്ന വീടിന് തൊട്ടടുത്തുള്ള ഹാളിലേക്കു പോയി. വിരുന്നു കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്.

തിരഞ്ഞിട്ടും ആഭരണങ്ങള്‍ കിട്ടാതെ വന്നതോടെ വീട്ടുകാര്‍ പിറ്റേദിവസം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വ്യാഴം രാവിലെ വീടിനുസമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ ആക്കിയ നിലയിലായിരുന്നു ആഭരണങ്ങളില്‍ ചിലത്. മാറനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ എടുത്തുകൊണ്ടുപോയത് വീടുമായി നല്ല അടുപ്പമുള്ളവര്‍ ആരെങ്കിലുമാണെന്നാണ് പോലീസ് നിഗമനം. പിടിക്കപ്പെടുമെന്നായപ്പോള്‍ തിരികെ കൊണ്ടുവന്നതാണെന്നാണ് കരുതുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക