22
Jan 2023
Wed
22 Jan 2023 Wed

ജെഎന്‍യുവില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതു തടയാന്‍ വൈദ്യുതി വിച്ഛദിച്ച ശേഷം ഇതു ഫോണുകളില്‍ കണ്ട വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലെറിഞ്ഞ എബിവിപിക്കാര്‍ പിടിയില്‍. കല്ലെറിഞ്ഞ രണ്ട് എബിവിപിക്കാരെ വിദ്യാര്‍ഥികള്‍ തന്നെയാണ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രി 9ന് ജെഎന്‍യുവില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള വിദ്യാര്‍ഥി യൂനിയന്റെ നീക്കമാണ് അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് തടയാന്‍ ശ്രമിച്ചത്. ഇതോടെ വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി ഫോണിലും ലാപ് ടോപ്പിലും പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഈ സമയമാണ് എബിവിപിക്കാര്‍ ഇവര്‍ക്കുനേരെ കല്ലെറിഞ്ഞത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടാണ് ബിബിസി കഴിഞ്ഞദിവസം ഡോക്യുമെന്ററി പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഡോക്യുമെന്ററിയുടെ ലിങ്ക് ട്വിറ്ററില്‍ നിന്നും യുട്യൂബില്‍ നിന്നും നീക്കംചെയ്യിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുവജനസംഘടനകളും വിദ്യാര്‍ഥി സംഘടനകളും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചുവരികയാണ്.