25
Oct 2024
Sun
25 Oct 2024 Sun
Stop funding madrasas scrap madrasa board NCPCR sent letters to states

മദ്റസകൾക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്ന് മദ്റസകൾ അടച്ചുപൂട്ടി കുട്ടികളെ സ്കൂളുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ(എന്‍സിപിസിആര്‍) സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. ഒക്ടോബർ പതിനൊന്നിനാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍സിപിസിആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ ഇത്തരമൊരു കത്തയച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മദ്റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശ്വാസത്തിൻ്റെ കാവൽക്കാർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളും മദ്രസകളും എന്ന തലക്കെട്ടിലാണ് കമ്മീഷൻ കത്ത് അയച്ചിട്ടുള്ളത്.
അതേസമയം കമ്മീഷന്റെ നടപടിക്കെതിരേ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രം​ഗത്തുവന്നു. ഭരണഘടന മാറ്റിമറിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജാതികൾക്കും മതങ്ങൾക്കുമിടയിൽ ഭിന്നിത സൃഷ്ടിച്ച് വിദ്വേഷത്തിനു മുകളിൽ രാഷ്ട്രീയം കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക