ബറേലി: ഫീസ് അടയ്ക്കാത്തതിനാല്‍ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ 14കാരിയെ പരീക്ഷാഹാളില്‍ പ്രവേശിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
|
ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് രാഹൂല്‍ ഭാട്ടി പറഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അശോക് കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഫീസ് കെട്ടുന്നതിന് സ്‌കൂള്‍ അധികൃതരോട് സാവകാശം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ മകളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് തടയുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി വിഷമം താങ്ങാനാവാതെ തൂങ്ങിമരിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





