ക്ലാസ് മുറിയിലിരുന്ന് പോണ്‍വീഡിയോ കാണുന്നത് കണ്ട് കളിയാക്കി ചിരിച്ച വിദ്യാര്‍ഥിയെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.
|
കുല്‍ദീപ് യാദവ് എന്ന അധ്യാപകന്‍ ക്ലാസ് മുറിയിലിരുന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുകയായിരുന്നു. ഇത് ഒരു വിദ്യാര്‍ഥി കാണുകയും മറ്റു കുട്ടികളോട് ഇക്കാര്യം പറഞ്ഞ് കളിയാക്കി ചിരിക്കുകയും ചെയ്തു.
ഇതോടെ അധ്യാപകന്‍ ഈ വിദ്യാര്‍ഥിയെ പിടിച്ച് മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചൂരലിന് തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു. കുട്ടിയുടെ ചെവിക്ക് കാര്യമായ തകരാര്‍ സംഭവിച്ചതായി അച്ഛന്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് സൂപ്രണ്ട് ഗോപിനാഥ് സോണി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





