30
Sep 2025
Tue
30 Sep 2025 Tue
student seriously burnt in Vaikom road Railway station accident

ഗുഡ്‌സ് ട്രെയിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥി ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം. കടുത്തുരുത്തി ഗവ.പോളിടെക്‌നിക്കില്‍ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി എറണാകുളം കുമ്പളം സ്വദേശി അദ്വൈതി(17) നാണ് പൊള്ളലേറ്റത്. വിദ്യാര്‍ഥി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ വൈകീട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ ടാങ്ക് കയറ്റിവന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറുന്നതിനിടെയാണ് അദ്വൈതിന് ഒഎച്ച്ഇ ലൈനില്‍ നിന്നു ഷോക്കേറ്റത്.

പൊള്ളലേറ്റ അദ്വൈതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ALSO READ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിനു നേരെ ഇസ്രായേല്‍ ആക്രമണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക