കൊച്ചി: സിനിമാ പ്രൊമോഷന്റെ ഭാഗമായി ലോ കോളേജ് യൂനിയന്‍ പരിപാടിക്കെത്തിയ നടി അപര്‍ണാബാല മുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.
|
തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അപര്‍ണ കോളേജില്‍ എത്തിയത്. നടിക്ക് പൂ കൊടുക്കാന്‍ വേദിയിലെത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതില്‍ അനിഷ്ഠം പ്രകടിപ്പിച്ച നടി എന്താടോ ലോ കോളേജ് അല്ലേ എന്ന് ചോദിച്ചിരുന്നു. പ്രസ്തുത സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സംഭവത്തില്‍ എറണാകുളം ലോ കോളേജ് യൂനിയന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



