04
May 2023
Sat
04 May 2023 Sat

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആണ് മരിച്ചത്. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ രാഖിശ്രീ ഫുള്‍ എ പ്ലസ് നേടിയിരുന്നു. രാഖിശ്രീ ഉള്‍പ്പെടെയുള്ള എല്ലാ വിജയിച്ച കുട്ടികളും ഇന്ന് സ്‌കൂളില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് വീടിനുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം നിലവില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഒരു സഹോദരിയുണ്ട്. പിതാവ്: രാജീവ്, മാതാവ്: ശ്രീവിദ്യ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക