03
Jul 2023
Wed
03 Jul 2023 Wed

മേപ്പാടി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതിനു പിന്നാലെ കായികാധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി എം ജോണി(50)ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ടതിനു ശേഷമാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി ജോണിക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

അന്വേഷണത്തില്‍ ഇയാള്‍ക്കെതിരേ കോഴിക്കോട് ജില്ലയില്‍ പോക്‌സോ കേസ് എടുത്തിരുന്നതായി വ്യക്തമായി. കസബ പൊലീസ് ആയിരുന്നു ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക