ന്യൂഡല്‍ഹി: യുഎസില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ കോഴ്‌സ് തുടങ്ങുന്നതിന്റെ ഒരു വര്‍ഷം മുമ്പ് വിസയ്ക്ക് അപേക്ഷിക്കാം. എഫ്, എഫ് സ്റ്റുഡന്റ് വിസകള്‍ക്ക് അക്കാദമിക് ടേം തുടങ്ങുന്നതിന്റെ 365 ദിവസം മുമ്പ് അപേക്ഷിച്ചു തുടങ്ങാമെന്ന് ബ്യൂറോ ഓഫ് കോണ്‍സുലാര്‍ അഫയേര്‍സ് ആണ് പ്രഖ്യാപിച്ചത്.
|
പ്രഖ്യാപനം യുഎസില്‍ പഠനമാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം റെക്കോഡ് എണ്ണത്തിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ് വിസ അപേക്ഷകളുണ്ടാവുമെന്നാണ് യുഎസ് എംബസിയും കോണ്‍സുലേറ്റുകളും പ്രതീക്ഷിക്കുന്നതെന്ന് മുംബൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സുലാര്‍ ചീഫ് ജോണ്‍ ബല്ലാര്‍ഡ് പറഞ്ഞു.അപേക്ഷകളുടെ ആധിക്യം പരിഗണിച്ച് അഭിമുഖങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ കോണ്‍സുലാര്‍ ജീവനക്കാരെ നിയോഗിക്കാനും എംബസി ആലോചിക്കുന്നുണ്ട്.
യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനും മറ്റുമായി പോവുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വ്യാപക വര്‍ധനവാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ സെറ്റില്‍ ചെയ്ത് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





