21
Sep 2024
Sat
21 Sep 2024 Sat

കൊച്ചി: കേരളത്തിൻ്റെ സ്വന്തം പ്രീമിയർ ലീഗ് ആയി അറിയപ്പെടുന്ന സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം. കൊ​ച്ചി ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ആ​ദ്യ​മ​ത്സ​രം ന​ട​ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആ​തി​ഥേ​യ​രാ​യ ഫോ​ഴ്സ കൊ​ച്ചി​യും മ​ല​പ്പു​റം എ​ഫ്.​സി​യു​മാ​ണ് പ്ര​ഥ​മ ലീ​ഗി​ലെ പ്ര​ഥ​മ ക​ളി​യി​ൽ ഏറ്റുമുട്ടുക. ബ്ര​സീ​ൽ, സ്പെ​യി​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഉ​റു​ഗ്വാ​യ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വിദേശ താരങ്ങൾക്കൊപ്പം അലയാകി ​താരങ്ങളും വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ഇറങ്ങുന്നുണ്ട്.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ബോ​ളി​വു​ഡ് താ​രം ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്, ഡ്ര​മ്മ​ർ ശി​വ​മ​ണി, റാ​പ്പ​ർ ദ​ബ്സീ തു​ട​ങ്ങി​യ​വ​ർ വി​നോ​ദ വി​രു​ന്നേ​കും. ക​മ​ന്‍റേ​റ്റ​ർ ഷൈ​ജു ദാ​മോ​ദ​ര​ൻ, ന​ടി ര​ഞ്ജി​നി ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രും ആ​വേ​ശം പകരാൻ എത്തും. വൈ​കീ​ട്ട് 4.30 മു​ത​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കും ന്നതാണ്.

നഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

ഉൽഘാടന മത്സരത്തോട് അനുബന്ധിച്ചു നഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാ​ഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത് പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗിച്ച് സ്റ്റേഡിയത്തിൽ എത്തണമെന്നു ട്രാഫിക് പോലീസ് അറിയിച്ചു.

പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാ​ഗങ്ങളിൽ പാർക്ക് ചെയ്യണം.

കാണികളുമായെത്തുന്ന ബസുകളുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ന​ഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വൈകിട്ട് 5 ന് ശേഷം എറണാകുളം ഭാ​ഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാ​ഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജം​ഗക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി-മാമം​ഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോ​ഗപ്പെടുത്തി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം.

 

വൈകീട്ട് 5ന് ശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാ​ഗത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് വരുന്ന വാഹനങ്ങൾ വൈറ്റില ജം​ഗ്ക്ഷൻ, എസ്എ റോഡ് വഴി പോകണമെന്നും സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.

ടീം ​ഫോ​ഴ്സ കൊ​ച്ചി

മ​രി​യോ ​ലെ​മോ​സ്​ (കോ​ച്ച്), സു​ബാ​ശി​ഷ്​ റോ​യ്​ ചൗ​ധ​രി -കാ​പ്റ്റ​ൻ, നി​ജോ ഗി​ൽ​ബ​ർ​ട്ട്​, രാ​ഹു​ൽ കെ.​പി., ഗു​ബോ സി​യാ​ണ്ട , റോ​ഡ്രി​ഗ​സ് അ​യാ​സോ, റാ​ഫേ​ൽ അ​ഗ​സ്റ്റോ, ഡോ​റി​യെ​ൽ​ട്ട​ൺ ഗോ​മ​സ് (ഡോ​റി), സെ​യ്ദ് മു​ഹ​മ്മ​ദ് നി​ദാ​ൽ, ഒം​റാ​ൻ ദി​സ്രി, നി​ഥി​ൻ മ​ധു, അ​ർ​ജു​ൻ ജ​യ​രാ​ജ്, കെ. ​അ​മീ​ൻ, ഹ​ജ്മ​ൽ സ​ക്കീ​ർ, അ​ൽ​കേ​ഷ് രാ​ജ്അ​ജ​യ് അ​ല​ക്സ്,കെ. ​ര​മി​ത്, അ​രു​ൺ​ലാ​ൽ, ശ്രീ​നാ​ഥ്, കെ. ​ലി​ജോ, ജെ​സി​ൽ മു​ഹ​മ്മ​ദ്, കെ. ​നൗ​ഫ​ൽ, ആ​സി​ഫ് കോ​ട്ട​യി​ൽ, ജ​ഗ​ന്നാ​ഥ്, ക​മ​ൽ​പ്രീ​ത് സി​ങ്, അ​നു​രാ​ഗ് പി.​വി.

മ​ല​പ്പു​റം എ​ഫ്.​സി

ജോ​ൺ ഗ്രി​ഗ​റി (കോ​ച്ച്), അ​ന​സ് എ​ട​ത്തൊ​ടി​ക (ക്യാ​പ്റ്റ​ൻ), ജോ​ർ​ജ് ഡി​സൂ​സ, സൗ​ര​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി. ​മി​ഥു​ൻ, ഇ.​കെ. റി​സ്​ വാ​ൻ അ​ലി, ടെ​ൻ​സി​ൻ സം​ദ​പ്, മി​ത് അ​നി​ൽ അ​ദേ​ക​ർ, ന​ന്ദു കൃ​ഷ്ണ, വി. ​ബു​ജൈ​ർ, ഫ​സ​ലു​റ​ഹ്മാ​ൻ, നി​ഷാം, ന​വീ​ൻ കൃ​ഷ്ണ, ഗു​ർ​ജി​ന്ദ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് മു​ഷ്​​റ​ഫ്, അ​ജി​ത് കു​മാ​ർ, അ​ജ​യ് കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ജാ​സിം, റു​ബ​ൻ ഗാ​ർ​സ​സ്, എ​യ്റ്റ​ർ അ​ൽ​ഡ​ല​ർ, ജൊ​സേ​ബ ബെ​യ്റ്റി​യ, അ​ല​ക്സ് സാ​ഞ്ച​സ്, പെ​ഡ്രോ മാ​ൻ​സി, സെ​ർ​ജി​യോ ബാ​ർ​ബോ​സ.