02
Aug 2023
Tue
02 Aug 2023 Tue

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂരി​ൽ ഭ​ര​ണ സം​വി​ധാ​നം ത​ക​ർ​ന്നെ​ന്ന് സു​പ്രിം കോ​ട​തി. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന പൊ​ലീ​സ് അ​ശ​ക്ത​രാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി മ​ണി​പ്പൂ​ർ പൊ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ മണിപ്പൂർ ഡിജിപിക്ക് സു​പ്രിം കോ​ട​തി നി​ർ​ദേ​ശം നൽകിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് സു​പ്രിംകോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ മേ​ൽ​നോ​ട്ട​ത്തി​ന് മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കേ​ണ്ടി​വ​രു​മെ​ന്നും കോ​ട​തി സൂ​ച​ന ന​ൽ​കി. സ്ത്രീ​ക​ളെ ന​ഗ്ന​രാ​യി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സ്ത്രീ​യെ പൊ​ലീ​സാ​ണ് ആ​ൾ​ക്കൂ​ട്ട​ത്തി​ന് കൈ​മാ​റി​യ​തെ​ന്നാ​ണ് ഹര​ജി ന​ൽ​കി​യ സ്ത്രീ ​പ​റ​യു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ൽ പൊ​ലീ​സ് ആ​രെ​യെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്‌​തോ? ഈ ​മാ​സ​ങ്ങ​ളി​ലെ​ല്ലാം ഡി​ജി​പി അ​ത് ക​ണ്ടെ​ത്താ​ൻ ശ്ര​ദ്ധി​ച്ചോ? ഡി​ജി​പി എ​ന്താ​ണ് ചെ​യ്ത​ത്? പ്ര​തി​ക​ളെ ക​ണ്ടെ​ത്തേ​ണ്ട​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ജോ​ലി​യ​ല്ലേ? എ​ന്തു​കൊ​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല എ​ന്ന കാ​ര്യം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ചോ? പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യോ എ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ചോ​ദി​ച്ചു. കേ​സ് വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​ൻ ഈ ​മാ​സം ഏ​ഴി​ലേ​ക്ക് മാ​റ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക