കേണല്‍ സോഫിയ ഖുറേഷിയെ അവഹേളിച്ചു സംസാരിച്ച മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായോട് ഹൈക്കോടതിയില്‍ പോയി മാപ്പ് പറയാന്‍ സുപ്രിംകോടതി നിര്‍ദേശം. മന്ത്രിയുടെ വാക്കുകള്‍ അംഗീകരിക്കാനാവാത്തതാണെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗോഗോയി വ്യക്തമാക്കി. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ വാക്കുകള്‍ നിയന്ത്രിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്തു തരം പ്രസ്താവനകളാണ് താങ്കള്‍ നടത്തുന്നത്? കുറച്ചെങ്കിലും വിവേകം കാണിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പ് അപേക്ഷിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് ബിജെപി മന്ത്രിക്കു നിര്‍ദേശം നല്‍കിയത്.
|
വിജയ് ഷായ്‌ക്കെതിരേ കേസെടുക്കാന്‍ കഴിഞ്ഞദിവസം മധ്യപ്രദേശ് ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ വിജയ് ഷാ തനിക്കെതിരായ ക്രിമിനല്‍ നടപടി തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗോഗോയി മന്ത്രിയെ ശകാരിച്ചത്. അറസ്റ്റ് താല്‍ക്കാലികമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളുകയും ചെയ്തു.
ഭീകരരുടെ സഹോദരിയെ പാകിസ്താനില്‍ അയച്ച് അവരെ ഇല്ലാതാക്കിയെന്നായിരുന്നു വിജയ് ഷാ ഓപറേഷന്‍ സിന്ദൂറിനു ശേഷം ഇക്കാര്യം മാധ്യമങ്ങളോടു വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ചു വിശേഷിപ്പിച്ചത്.
ALSO READ: കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





