15
May 2025
Mon
15 May 2025 Mon
Supreme court refuses to halt CJP protest march on Sep 5

ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കുന്നതിനെതിരേ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് കോടതി നിരീക്ഷിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ആദായ നികുതി (ടിഡിഎസ്) ഈടാക്കുന്നത് ശരിവച്ച ഉത്തരവ് പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് 93 ഹരജികളാണ് സുപ്രിംകോടതി മുമ്പാകെയെത്തിയത്. ദാരിദ്ര്യത്തില്‍ ജീവിക്കാമെന്ന് വ്രതം എടുത്തവരാണ് വൈദികരും കന്യാസ്ത്രീകളും എന്നും അവരുടെ ശമ്പളം രൂപതയ്ക്കും കോണ്‍വെന്റുകള്‍ക്കുമായി നല്‍കുകയാണ് ചെയ്യുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രാന്‍സിസ്‌ക്കന്‍ മിഷനറീസ് ഓഫ് മേരീസ് ഉള്‍പ്പെടെയുള്ള ഹരജിക്കാര്‍ അന്ന് വാദിച്ചിരുന്നു.

വൈദികരും കന്യാസ്ത്രീകളും ശമ്പളത്തിന് നികുതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള മറ്റ് ഹരജികളും പരിഗണിച്ചായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി. ശമ്പളം വ്യക്തികള്‍ക്കാണ് ലഭിക്കുന്നത്. ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത് എന്നുമായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം.

പള്ളിയോ ഭദ്രാസനമോ രൂപതയോ ആണ് പണം ചെലവാക്കുന്നത് എന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണ് എന്നും കോടതി വ്യക്തമാക്കി.

ALSO READ: നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകം; വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രിംകോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക