ന്യൂഡല്‍ഹി: പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരായ അപകീര്‍ത്തികേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തലവനായ ബെഞ്ചാണ് ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞത്.
|
കേസ് മൂന്നാഴ്ചയ്ക്കു ശേഷം സുപ്രിംകോടതി വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്. വാക്കുകള്‍ നിയന്ത്രിക്കാന്‍ ഷാജന്‍ സ്‌കറിയയോട് ആവശ്യപ്പെടണമെന്ന് കോടതി അഭിഭാഷകരോട് നിര്‍ദേശിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഷാജന്‍ സ്‌കറിയ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഷാജനെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഷാജന്‍ സ്‌കറിയ സുപ്രിംകോടതിയെ സമീപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





