09
Jul 2023
Tue
09 Jul 2023 Tue

ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തികേസില്‍ ഗുജറാത്ത് ഹൈക്കോടതി ശിക്ഷിച്ച വിധിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നല്‍കിയ ഹരജി സുപ്രിംകോടതി ജൂലൈ 28ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂറത്ത് മജിസ്‌ട്രേറ്റ് കോടതി നേരത്തേ രാഹുലിന് രണ്ടുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇതിനെതിരേ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയുണ്ടായി. ഇതോടെയാണ് രാഹുല്‍ സുപ്രിംകോടതിയെ സമീപിച്ചത്. രാഹുല്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് മോദി സര്‍ക്കാര്‍ അയോഗ്യനാക്കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക