06
Oct 2026
Tue
06 Oct 2026 Tue
Suresh Gopi receivs R Sugathan in front of jail

കാപ്പാ കേസിൽ ജയിൽ മോചിതനായ ബിജെപി കൗൺസിലർ ആർ സു​ഗതനെ ഷാളണിയിച്ചു സ്വീകരിച്ച് സുരേഷ് ​ഗോപി. തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചും സു​ഗതനെ സ്വീകരിച്ചത്. ഇവർക്കു പുറമേ സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിൽവാസത്തിന് തയ്യാറാണെന്നും തന്നോടൊപ്പം നിന്ന വീട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദിയുണ്ടെന്നും സു​ഗതൻ അറിയിച്ചു. സിപിഐഎമ്മാണ് തന്നെ ഗുണ്ടയാക്കിയതെന്നും സു​ഗതൻ ആരോപിച്ചു.

ALSO READ: 15കാരനെ ലൈംഗികമായി പീഡിപ്പിച്ച 43കാരന് 47 വർഷം കഠിനതടവ്i

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക