പത്തനംതിട്ട: അടൂരില്‍ അധ്യാപികയുടെയും യുവാവിന്റെയും മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. ചാരുമൂട് സ്വദേശി ഹാഷിം, തുമ്പമണ്‍ സ്വദേശിനി അനുജ എന്നിവരാണ് കാർ ലോറിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചത്.
|
തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിയായ അനുജ വിനോദയാത്ര കഴിഞ്ഞ് സഹ അധ്യാപകർക്കൊപ്പം ട്രാവലറിൽ മടങ്ങിവരവേ ഇടയ്ക്ക് വച്ചു ഹാഷിം കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാർ മനപ്പൂർവം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





