കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറിന്റെ ബേക്കറിയിലെ അടുപ്പില്‍ 19കാരിയായ ഇന്ത്യക്കാരി വെന്തുമരിച്ച സംഭവത്തില്‍ കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിച്ച് ജീവനക്കാരി. ഗുര്‍സിമ്രാന്‍ വെന്തുമരിച്ച സംഭവത്തിലാണ് വാള്‍മാര്‍ട്ടിലെ ജീവനക്കാരി വാക്ക് ഇന്‍ അവന്റെ വാതിലിന്റെ സുരക്ഷയും പ്രവര്‍ത്തനരീതിയുമടക്കം കാണിച്ചുകൊണ്ട് ഇത്തരമൊരു സംശയം പ്രകടിപ്പിക്കുന്നത്.
|
ഗുര്‍സിമ്രാനെ പുറത്തുനിന്നൊരാള്‍ ഉള്ളിലേക്ക് തള്ളിയിട്ട ശേഷം വാതില്‍ ലോക്ക് ചെയ്തതാകാമെന്ന് ഇവര്‍ പറയുന്നു. വാതില്‍ തനിയെ അടയില്ലെന്നും അമര്‍ത്തി അടച്ചാല്‍ മാത്രമേ ഇത് ലോക്കാവുകയുള്ളൂവെന്നും വാതിലിനുള്ളില്‍ എമര്‍ജന്‍സി കൊളുത്ത് ഉണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. വാക്ക് ഇന്‍ അവന്റെ ഉള്ളില്‍ ജീവനക്കാര്‍ കയറേണ്ട യാതൊരു ആവശ്യവുമില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം ഗുര്‍സിമ്രാന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് നടത്തിവരികയാണ്. ഗുര്‍സിമ്രാന്റെ അമ്മയും ഇതേ ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. അമ്മയാണ് മകളെ വെന്തുമരിച്ച നിലയില്‍ വാക്ക് ഇന്‍ അവനുള്ളില്‍ കണ്ടെത്തുന്നത്.
Here's a demonstration by Walmart employees showing how 19 yr old, Gursimran Kaur, COULD NOT have locked herself in the oven of a Nova Scotia Walmart store.
The media, Canadian police, & Walmart, is doing just what the media, police, & Crown Plaza did to Kenneka Jenkins. #CoverUp pic.twitter.com/VYYOcBZL5s— Cₕₑᵣₑₗₗₑ bₑ ₜₐₗₖᵢₙ ₛₕᵢₜ! 🏴🇲🇽 🇺🇸 (@DFiosa) October 28, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





