05
Jul 2026
Fri
05 Jul 2026 Fri
Talrop director arrested over investment fraud

ലക്ഷങ്ങളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ ടാല്‍റോപ്പ് ഡയറക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാങ്ങോട് സ്വദേശി യഹ്യ ആണ് പിടിയിലായത്. വില്ലേജ് പാര്‍ക്കിന്റെ പേരില്‍ പത്ത് ലക്ഷം രൂപ തട്ടിച്ചെന്ന പാങ്ങോട് സ്വദേശികളായ ദമ്പതികളുടെ പരാതിയിന്മേലാണ് അറസ്റ്റ്. അനസ്, സഫിര്‍ നജുമുദീന്‍, സോബിര്‍ നജുമുദീന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാല്‍റോപ്പ് കമ്പനിയില്‍ നിന്ന് മുന്നൂറിലേറെ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. ടാല്‍റോപ്പ് നഷ്ടത്തില്‍ ആണെന്നും ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കാന്‍ ആകില്ലെന്നും ആണ് ചര്‍ച്ചയില്‍ കമ്പനി സിഇഒ ജോണ്‍സ് ജോസഫ് അറിയിച്ചത്.

ഈ മാസം 25 ആം തീയതി ചേരുന്ന രണ്ടാമത്തെ യോഗത്തില്‍ കമ്പനി ഉടമ സഫീര്‍ നജുമുദ്ധീന്‍ നേരിട്ട് ഹാജരാകണമെന്ന് അഡീഷണല്‍ ലേബര്‍ ഓഫിസര്‍ അറിയിച്ചു. വരുന്ന ചര്‍ച്ചയിലും ശമ്പളക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിച്ച് റവന്യൂ റിക്കവറി നടത്തുമെന്നും ലേബര്‍ ഓഫിസര്‍ അറിയിച്ചു. മാസങ്ങളായിട്ട് ശമ്പളം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു.

ALSO READ: ഇന്ത്യയിലെ മുസ് ലിംകളും മനുഷ്യസ്‌നേഹികളും രോഹിന്‍ഗ്യകളുടെ ചരിത്രം പഠിക്കുന്നത് നല്ലതാണ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക