തമിഴ് സിനിമാ നടൻ ബോണ്ടാമണി അന്തരിച്ചു. 60 വയസ്സായിരുന്നു. കിഡ്നി തകരാറിലായതിനെ തുടർന്ന് ചികിൽസയിലിരിക്കെ ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചത്.
|
ശ്രീലങ്കയിലെ മാന്നാർ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത പൗനു പൗനൂതന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ഹാസ്യവേഷത്തിൽ എത്തി. 2022ൽ പുറത്തിറങ്ങിയ പരുവ കാതൽ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
വൃക്ക തകരാറിൽ ആയതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ബോണ്ട മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസാ ചെലവുകൾക്ക് ബുദ്ധിമുട്ടിയ ബോണ്ടാ മണിയെ വിജയ് സേതുപതി അടക്കമുള്ള അഭിനേതാക്കൾ പണം നൽകി സഹായിച്ചിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


